പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ജില്ലാതല ക്വിസ് മത്സര വിജയികള്‍

പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി മൂലൂര്‍ സ്മാരകത്തിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്ര ഏടുകളിലൂടെ കടന്നുപോയി കുട്ടികളുടെ വിജ്ഞാനം പരിശോധിക്കാനുതകും വിധമാണ് മല്‍സരം നടന്നത്. മല്‍സരത്തില്‍ വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളിലെ ആദിത്യ ബോസ് ഒന്നാംസ്ഥാനവും ആങ്ങമൂഴി എസ്എവിഎച്ച്എസിലെ എസ്. അര്‍ജുന്‍ രണ്ടാംസ്ഥാനവും നേടി. 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോടായിരുന്നു ഓണ്‍ലൈനായി സംഘടിപ്പിച്ച മത്സരത്തിന്റെ ക്വിസ് മാസ്റ്റര്‍.  1937-ലെ ഗാന്ധിജിയുടെ ഇലന്തൂര്‍ സന്ദര്‍ശനത്തിന്റെ അനുസ്മരണാര്‍ഥമാണ് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി മൂലൂര്‍ സ്മാരകം ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചത്.

Share
അഭിപ്രായം എഴുതാം