ബെംഗളൂരുവില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം ഒരാള്‍ കൊല്ലപ്പെട്ടു

ബംഗളൂരു : കര്‍ണാടകത്തില്‍ രണ്ടിടങ്ങളില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം. ബെല്ലാരി സ്വദേശി ശ്രീധറിനെ അജ്ഞാതസംഘം മര്‍ദ്ദിച്ചുകൊന്നു. രാമ നഗര സ്വദേശി വെങ്കിടേഷിനെ കൃഷി യിടത്തില്‍ വെച്ച്‌ കയ്യുംകാലും വെട്ടിമാറ്റി. ശ്രീധറിന്‌ തലക്കേറ്റ ഗുരുതരമായ പരിക്കാണ്‌ മരണകാരണമായതെന്ന്‌ പോലീസ്‌ പറഞ്ഞു. പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിലടക്കം സജീവമായി ഇടപെടുന്ന ആളായിരുന്നു ശ്രീധര്‍. ഇയാളോട്‌ പകയുളളവരാകാം കൊലപാതകത്തിന്‌ പിന്നിലെന്ന്‌ ഹരപ്പനഹളളി ഡിവൈഎസ്‌പി അറിയിച്ചു. . പോലീസ്‌ കേസെടുത്ത അന്വേഷണം തുടങ്ങി.

രാമനഗരതവരക്കരെ സ്വദേശിയായ വെങ്കിടേഷിനെ 2021 ജൂലൈ 16 വെളളിയാഴ്‌ച ബൈക്കിലെത്തിയ സംഘമാണ്‌ ആക്രമിച്ചത്‌. കൃഷിയിടത്തിലിട്ട്‌ വലതുകാലും കയ്യും വെട്ടിമാറ്റുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടന്ന ഇയാളെ നാട്ടുകാരാണ്‌ ആശുപത്രിയിെത്തിച്ചത്‌. സര്‍ക്കാര്‍ പദ്ധതികളടക്കം വിവരങ്ങള്‍ ശേഖരിക്കുകയും ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ നിരന്തരം പരാതി നല്‍കുകയും ചെയ്യുന്ന ആക്ടിവിസ്റ്റ്‌ കൂടിയാണ്‌ വെങ്കിടേഷ്‌ അക്രമി സംഘത്തെക്കുറിച്ച്‌ സൂചന ലഭിച്ചിട്ടുളളതായി പോലാസ്‌ അറിയിച്ചു.

Share
അഭിപ്രായം എഴുതാം