പുതിയ അധ്യയന വർഷം മുതൽ ബി. ടെക് മലയാളത്തില്‍ പഠിക്കാം

മലയാളം ഉള്‍പ്പടെ 11 പ്രാദേശിക ഭാഷകളില്‍ കൂടി ഇനി ബിടെക് പഠിക്കാം. അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗണ്‍സിലാണ് പ്രാദേശിക ഭാഷയിലുള്ള പഠനത്തിന് അനുമതി നല്‍കിയതെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ 18/07/2021 ഞായറാഴ്ച അറിയിച്ചു.

പുതിയ അധ്യയന വർഷം മുതൽ തിരഞ്ഞെടുത്ത ബ്രാഞ്ചുകളിൽ പ്രാദേശിക ഭാഷകളിൽ കോഴ്‌സുകൾ അവതരിപ്പിക്കാനുള്ള 8 സംസ്ഥാനങ്ങളിലെ 14 എഞ്ചിനീയറിംഗ് കോളേജുകളുടെ തീരുമാനത്തെ വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡു സ്വാഗതം ചെയ്തു

പുതിയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകൾ പ്രകാരം ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, മലയാളം, ബംഗാളി, ആസാമി, പഞ്ചാബി, ഒറിയ തുടങ്ങി 11 പ്രാദേശിക ഭാഷകളിൽ ബിടെക് പ്രോഗ്രാം ആരംഭിക്കാൻ അഖിലേന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) അനുവദിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച്‌ ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം