ഫഹദിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹവുമായി സംവിധായകൻ അമിത് മസൂർക്കർ

മലയാളി മനസ്സുകളിൽ ഇടംപിടിച്ച സൂപ്പർ താരം ഫഹദ് ഫാസിൽ പാൻ ഇന്ത്യൻ താരം എന്ന നിലയിലേക്ക് വളർന്നുകഴിഞ്ഞു. മലയാളത്തിന്റെ അതിർത്തിക്കപ്പുറത്ത് ആരാധകരുള്ള ഫഹദിന്റെ പ്രകടനത്തെ ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും വരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട് –

ഫഹദിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ഒട്ടുമിക്ക സംവിധായകരുടെയും ആഗ്രഹമാണ് – ഇപ്പോഴിതാ ദേശീയപുരസ്കാരം നേടിയ ന്യൂട്ടൻ, വിദ്യാബാലൻ ചിത്രമായ ഷേർണി എന്നീ ചിത്രങ്ങളുടെ സംവിധായകൻ അമിത് മസൂർക്കർ ഫഹദിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ഈ ജന്റിൽമാനൊപ്പം ഒരു ഹിന്ദി ചിത്രം ചെയ്യുക എന്നതാണ് പുതിയ ഗോൾ എന്നാണ് ഫഹദിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാലിക്കിലെ ചിത്രം പങ്കുവച്ചുകൊണ്ട് അമിത് കുറിച്ചിരിക്കുന്നത്.

ഇതേ ആഗ്രഹം തന്നെ നേരത്തെ ബോളിവുഡ് സംവിധായകനായ വിശാൽ ഭരദ്വജ്, നിതേഷ് തിവാരി എന്നിവരും പങ്കുവെച്ചിരുന്നു. മാലിക്കിന്റെ റിലീസിന് പിന്നാലെ ലഭിക്കുന്ന ഇത്തരം പ്രതികരണങ്ങൾ മലയാള സിനിമക്കും ഫഹദിനും ഇന്ന് രാജ്യത്തുള്ള സ്വീകാര്യത വ്യക്തമാക്കുന്നതാണ്.

ഇതിനിടെ എന്നും പുത്തൻ മാറ്റങ്ങൾ നടക്കുന്ന മലയാള സിനിമയിലെ നായകൻ എന്ന് ഫഹദിനെ വിശേഷിപ്പിച്ചു കൊണ്ടും ഫഹദിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ടും അന്താരാഷ്ട്ര മാധ്യമമായ അൽജസീറ രംഗത്തെത്തിയിരുന്നു. ഫഹദിന്റെ സിനിമ ജീവിതത്തെക്കുറിച്ചും മാലിക്കിനെ കുറിച്ചുമാണ് ലേഖനത്തിൽ പറയുന്നത്.

ഫഹദിന്റെ കരിയറിൽ തന്നെ ഏറ്റവും മുതൽമുടക്കുള്ള സിനിമയാണ് ആണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത കഴിഞ്ഞ ദിവസം റിലീസായ മാലിക്- മികച്ച പ്രതികരണങ്ങളോടൊപ്പം ഈ ചിത്രത്തിനെതിരെ വിമർശനങ്ങളും ഉയർന്ന് വന്നിട്ടുണ്ട് –

Share
അഭിപ്രായം എഴുതാം