മുന്നറിയിപ്പ് അവഗണിച്ചും തിരക്ക്: മസൂറിയില്‍ നിന്നും നൈനിറ്റാളില്‍നിന്നും മടക്കിയയച്ചത് 8,000 വാഹനങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്ര മുന്നറിയിപ്പ് അവഗണിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തിരക്കുകള്‍ വര്‍ധിക്കുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കഴിഞ്ഞ ആാഴ്ച മാത്രം മസൂറിയില്‍നിന്നും നൈനിറ്റാളില്‍നിന്നും മടക്കിയയച്ചത് എണ്ണായിരം വാഹനങ്ങള്‍.

ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും ഉല്ലാസകേന്ദ്രങ്ങളില്‍ മാസ്‌കും സാമൂഹിക അകലവും ഇല്ലാതെ ആളുകള്‍ തടിച്ചുകുടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നു. അതിനാല്‍ സംസ്ഥാന അതിര്‍ത്തികളില്‍ കൂടുതല്‍ ചെക്ക്പോസ്റ്റുകളും ക്രമീകരിച്ചിരിക്കുകയാണ്.വിനോദ സഞ്ചാരികള്‍ക്ക് ഹോട്ടല്‍ ബുക്കിങ്ങിനും ഓണ്‍െലെന്‍ പോര്‍ട്ടല്‍ രജിസ്ട്രേഷനും നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം