രാജ്യത്തെ ആദ്യ സ്വകാര്യ ലിക്വിഡ് നാച്യുറല്‍ ഗ്യാസ് പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു.

നാഗ്പൂര്‍: രാജ്യത്തെ ആദ്യ സ്വകാര്യ ലിക്വിഡ് നാച്യുറല്‍ ഗ്യാസ് പ്ലാന്റ് നാഗ്പൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്ലാന്റിന്റെ ഉദ്ഘാടനം കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി നിര്‍വഹിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ ജൈവഇന്ധനം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രി ഊന്നിപ്പറഞ്ഞു.

ഭാരതീയ ആയുര്‍വേദിക് ഗ്രൂപ്പ് ആണ് കമ്പനിയുടെ പ്രമോട്ടര്‍മാര്‍. എഥനോളും ബയോ സിഎന്‍ജിയും എല്‍എന്‍ജിയും ഹൈഡ്രജന്‍ ഇന്ധനവും ഉപയോഗിക്കുകയാണെങ്കില്‍ അത് കാര്‍ഷികമേഖലയ്ക്കും ഗുണം ചെയ്യും. ധാന്യങ്ങള്‍ പാഴായിപ്പോകുന്നതിനെയും തടയും- മന്ത്രി അഭിപ്രായപ്പെട്ടു.പാരമ്പര്യേതര ഇന്ധനങ്ങളുടെ ഉപയോഗം പെട്രോള്‍ വിലവര്‍ധനയില്‍ കുറവ് വരുത്താന്‍ ഉപകരിക്കും. ലിക്വിഡ് നാച്ചറല്‍ ഗ്യാസ് ഗതാഗത മേഖലയില്‍ വിപ്ലവം കൊണ്ടുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Share
അഭിപ്രായം എഴുതാം