കൊല്ലം: കാതോര്‍ത്ത്, പൊന്‍വാക്ക്, രക്ഷാദൂത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പുതിയ പദ്ധതികള്‍

കൊല്ലം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും ശൈശവവിവാഹം തടയുന്നതിനുമായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് വനിതാ ശിശു വികസന വകുപ്പ്. ഓണ്‍ലൈന്‍ കൗണ്‍സിലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവ സൗജന്യമായി സ്ത്രീകള്‍ക്ക്  ലഭ്യമാക്കുന്ന പദ്ധതിയാണ് ‘കാതോര്‍ത്ത്’.  kathorthu.wcd.kerala.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ സേവനം ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം. ശൈശവ വിവാഹം ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ജില്ലാ വനിതാ ശിശു വികസന ഓഫീസറെ  മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം നല്‍കും. ‘പൊന്‍ വാക്ക്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ 9188969202 നമ്പരില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കാം.

ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് തപാല്‍ വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘രക്ഷാദൂത്’. അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ പരാതി  തയ്യാറാക്കി  ‘തപാല്‍’ എന്ന കോഡ് രേഖപ്പെടുത്തി സ്റ്റാമ്പ് പതിക്കാതെ തന്നെ പോസ്റ്റ് ഓഫീസില്‍ നല്‍കാം. ഇവ വകുപ്പിന് കൈമാറുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04742992806, 9497667365 നമ്പറുകളില്‍ ബന്ധപ്പെടാം.

Share
അഭിപ്രായം എഴുതാം