കേരളത്തിലേക്കുളള കര്‍ണാടക ബസ്‌ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ബംഗളൂരു : കര്‍ണാടക ആര്‍ടിസി കേരളത്തിലേക്കുളള അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കോവിഡ്‌ നിയന്ത്രണങ്ങളില്‍ മൂന്നാഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ തീരുമാനം. ബംഗളൂരു, മംഗളൂരു,പുത്തൂരു,മൈസൂരു എന്നിവിടങ്ങളില്‍ നിന്ന്‌ കേരളത്തിന്റെ വിവിധ നഗരങ്ങലിലേക്കുളള സര്‍വീസുകളാണ്‌ പുനരാരംഭിക്കുന്ന്‌ത്‌.

യാത്രക്കാരുടെ തിരക്ക് അനുസരിച്ച ഘട്ടംഘട്ടമായി ടാടയിരിക്കും സര്‍വീസ്‌ തുടങ്ങുക . കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ 72 മണിക്കൂറിനുളളില്‍ എടുത്ത കോവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റോ, ഒറ്റത്തവണയെങ്കിലും വാക്‌സിന്‍ എടുത്ത സട്ടിഫിക്കറ്റോ കയ്യില്‍ കരുതണം. വിദ്യാഭ്യാസ-വാണിജ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി ദിനേന കര്‍ണാടകയിലേക്ക വരുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്‌ കരുതണം.

കേരളത്തില്‍ നിന്നുളള അന്തര്‍സംസ്ഥാന സര്‍വീസുകള്‍ 2021 ജൂലയ്‌ 12 മുതല്‍ ആരംഭിക്കാന്‍ കെഎസ്‌ ആര്‍ടിസി തയാറാണെന്ന്‌ കര്‍ണാക സര്‍ക്കാരിനെ അറിയിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്‌ കോഴിക്കോട്‌- കാസര്‍കോട്‌ വഴിയായിരിക്കും സര്‍വീസുകള്‍ നടത്തുക. തമിഴ്‌നാട്‌ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പാലക്കാട്‌ സേലം വഴിയുളള സര്‍വീസുകള്‍ ഇപ്പോള്‍ ആരംഭിക്കല്ലെന്നും കോവിഡ്‌ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും സര്‍വീസ്‌ നടത്തുകയെന്നും മന്ത്രി അറിയിച്ചു.

Share
അഭിപ്രായം എഴുതാം