തിരുവനന്തപുരം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെസിലിറ്റേറ്റര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.  മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ വനിതകളായിരിക്കണം അപേക്ഷകര്‍.  തീരനൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്സ്.  അപേക്ഷ ഫോറം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍ നിന്നും ജില്ലയിലെ മത്സ്യഭവന്‍ ഓഫിസുകളില്‍ നിന്നും സാഫ് വെബ്‌സൈറ്റ് (www.safkerala.org) വഴിയും ലഭിക്കും.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 19.  കൂടുതല്‍ വിവരങ്ങള്‍ക്ക് 98479071618138073864, 7560916058.  

Share
അഭിപ്രായം എഴുതാം