അമ്മയും കുഞ്ഞും ആശുപത്രിയും കാത്ത്‌ ലാബും ഇനിയെന്ന്‌ ?

കാഞ്ഞങ്ങാട്‌ : വാഗ്‌ദാനങ്ങള്‍ കോരി ചൊരിഞ്ഞ്‌ ആരോഗ്യ വകുപ്പ്‌. മെഡിക്കല്‍ കോളേജില്‍ മാത്രം ലഭ്യമായ സൂപ്പര്‍ സ്‌പെഷ്യാലറ്റി ചികിത്സ ജില്ലാ ആശുപത്രിയില്‍ തുടങ്ങും. ഒരാഴ്‌ചക്കുളളില്‍ കാര്‍ഡിയോളജിസ്‌റ്റിനെ നിയമിക്കും. സിസിയു ഉടന്‍ ആരംഭിക്കും. സ്‌ട്രോക്ക്‌ യൂണിറ്റ്‌ ജില്ലാ ആശുപത്രികളിലെല്ലാം സ്ഥാപിക്കുകയാണ്‌ തുടങ്ങി നിരവധി വാഗ്‌ദാനങ്ങള്‍ . ആശുപത്രി കെട്ടിടോദ്‌ഘാടനവും, കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിലെ കാത്ത്‌ലാബിന്റെ ഉദ്‌ഘാടനവും, ലേബര്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചുകൊണ്ട് മന്ത്രി കെകെ ശൈലജ കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവര്‍ത്തനം രണ്ട്‌ മാസത്തിനകം ആരംഭിക്കുമെന്നും മന്ത്രി വാഗ്‌ദാനം. ചെയ്തിരുന്നു.

എന്നാല്‍ അമ്മയും കുഞ്ഞും ആശുപത്രിയും ജില്ലാ ആശുപത്രിയോടനുബന്ധിച്ചുളള കാത്ത്‌ ലാബും ഇനി എന്ന്‌ യാഥാര്‍ത്ഥ്യമാകുമെന്നാണ്‌ കാഞ്ഞങ്ങാടുനിന്ന്‌ ഉയരുന്ന ചോദ്യം. ഉപകരണങ്ങള്‍ സജ്ജ്‌മാക്കുന്നതിനായി കെട്ടിടം നാഷ്‌ണല്‍ ഹെല്‍ത്ത്‌ മിഷന്‌ കൈമാറുകയാണെന്നും അറിയിച്ചിരുന്നു. 35 തസ്‌തികകള്‍ അനുവദിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും ഒന്നും എവിടെയെങ്കിലും എത്തിയില്ല. 9.4 കോടി ചെലവഴിച്ചാണ്‌ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്‌. 100 കിടക്കകളുളളതാണ്‌ ആശുപത്രി. അഞ്ചുകോടി രൂപയുടെ ഉപകരണങ്ങളാണ്‌ ഇതിലേക്ക് എന്‍എച്ച്‌എം വാങ്ങുന്നത്‌. 35 തസ്‌തിക അനുവദിക്കുന്ന കാര്യത്തില്‍ ഫയല്‍ ധനകാര്യ വകപ്പിന്‍റെ പരിഗണനയിലാണെന്നാണ്‌ പറഞ്ഞിരുന്നത്‌.

. 8 കോടിരൂപയാണ്‌ കാത്തലാബിന്റെ ചെലവ്‌. കിഫ്‌ബിയില്‍ നിന്നാണ്‌ തുക ലഭിച്ചത്‌ കാത്ത്ലാ ബിനായി ജില്ലാ ആശുപത്രിയില്‍ ഉപകരണങ്ങള്‍ എത്തിയിട്ടുതന്നെ മാസങ്ങളായി. കാത്ത് ലാബ്‌ പണിയുന്നതിനായി ഗൈനക്കോളജി ഉള്‍പ്പെടെ മാറ്റുുകയും ചെയ്‌തു. എന്നാല്‍ ഇതുവരെയും പ്രവര്‍ത്തനങ്ങള്‍ ഒന്നും ആരംഭിച്ചിട്ടില്ല.കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ 9.4 കോടിചെലവഴിച്ചുപണിത കെട്ടിടങ്ങള്‍ വെറുതെ കിടക്കുകയാണ്‌ . ഇതിനെ തുടര്‍ന്ന്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരത്തിലാണ്‌.

Share
അഭിപ്രായം എഴുതാം