​ആലപ്പുഴ: സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടി; അതിവേഗ വായ്പകള്‍ നല്‍കും

​ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ് വായ്പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ സ്ത്രീകൾക്ക് 5 വർഷ തിരിച്ചടവ് കാലാവധിയിൽ 6 ശതമാനം പലിശ നിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നൽകുന്നത്. www.kswdc.org എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം ബന്ധപ്പെട്ട ആലപ്പുഴ ജില്ലാ ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. കൂടാതെ മൈക്രോ ഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസ് ന് 3%- 3.5% പലിശ നിരക്കിൽ 1.5 കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സി.ഡി.എസ് ന് കീഴിലുള്ള എസ്.എച്ച്.ജി കൾക്ക് 10 ലക്ഷം രൂപ വരെയും ഹരിത കര്‍മ സേന/ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം രൂപ വരെയും വായ്പ ലഭ്യമാവുന്നതാണ്. അപേക്ഷകൾക്കും വിശദ വിവരങ്ങള്‍ക്കും ജില്ല  ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9496015008. 

Share
അഭിപ്രായം എഴുതാം