ആലപ്പുഴ: ആശാ പ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ കൈമാറി

ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ആശാ പ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ കൈമാറി. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്. ശിവപ്രസാദ്, സജിമോൾ ഫ്രാൻസിസ് എന്നിവർ ചേർന്നു നിർവഹിച്ചു.

21 ആശാ പ്രവർത്തകർക്ക് മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളാണ് നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സതി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. ഷിജി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. സത്യാനന്ദൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ. മിനി തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം