ആലപ്പുഴ : ആയുർവേദ ഫാർമസിസ്റ്റിനെ നിയമിക്കുന്നു

ആലപ്പുഴ : കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ എൻ.എച്ച്.എം ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിൽ (ആയുർവ്വേദം) താൽക്കാലികാടിസ്ഥാനത്തിൽ ആയുർവേദ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. കേരള സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്നും ആയുർവേദ ഫാർമസിയിലുള്ള ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റിൽ നിന്നും ആയുർവേദ ഫാർമസിയിൽ ഒരു വർഷം ട്രെയിനിങ് പൂർത്തീകരിച്ച് സർട്ടിഫിക്കറ്റും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. താൽപര്യമുള്ളവർ ജൂലൈ ഒന്നിന് വൈകിട്ട് നാലിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ:0478 2562249.

Share
അഭിപ്രായം എഴുതാം