ആലപ്പുഴ: ടി.ഡി.മെഡിക്കല്‍ കോളേജ്; ജൂലൈ ഒന്നുമുതല്‍ ഒ.പി.കള്‍ സാധാരണ രീതിയിലേക്ക്

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞതും ലോക്ക്ഡൗൺ വ്യവസ്ഥകൾ സർക്കാർ ലഘൂകരിച്ചതും കണക്കിലെടുത്ത് ജൂലൈ 1 വ്യാഴാഴ്ച മുതൽ ഗവ. ടി.ഡി.മെഡിക്കല്‍ കോളേജ്  ആശുപത്രിയിലെ ഒ.പി. വിഭാഗങ്ങളുടെ പ്രവർത്തനം സാധാരണ രീതിയിലേയ്ക്ക് മാറുന്നു. ഇതിനോടൊപ്പം തന്നെ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായുള്ള യു.എച്ച്.ഐ.ഡി വിതരണവും പുനരാരംഭിക്കുന്നതാണ്. പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകുന്നേരം 3 മണി വരെ ആയിരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 

Share
അഭിപ്രായം എഴുതാം