സ്വന്തം വാര്‍ഡിലെ ജനങ്ങള്‍ക്കായി സേവന കേന്ദ്രം ഒരുക്കി പഞ്ചായത്ത്‌ മെമ്പര്‍

പെരുമ്പാവൂര്‍: കോവിഡ്‌ മഹാമാരിയുടെ പാശ്ചാത്തലത്തില്‍ സ്വന്തം വാര്‍ഡിലെ ജനങ്ങള്‍ക്കായി സേവന കേന്ദ്രമൊരുക്കി വാര്‍ഡ്‌ മെമ്പര്‍. ഒക്കല്‍ പഞ്ചായത്ത്‌ ആറാം വാര്‍ഡ്‌ മെമ്പര്‍ ബിനിത സജീവനാണ്‌ ജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ സര്‍വീസ്‌ ലഭ്യമാകുന്ന വിധത്തില്‍ സ്വന്തം വീട്ടില്‍തന്നെ പ്രത്യേക ഓഫീസ്‌ തുറന്നത്‌.

പഞ്ചായത്തിലെ ടാക്‌സ്‌, വിവാഹം, മരണം,ഓണര്‍ഷിപ്പ്‌ കൂടാതെ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയെല്ലാം ഇവിടെനിന്ന്‌ അപേക്ഷിക്കാനും കോപ്പിയെടുക്കാനും കഴിയും. കോവിഡ്‌ വാക്‌സിന്‍ രജിസ്‌ട്രേഷന്‍, വാര്‍ഡിലെ അംഗങ്ങള്‍ക്ക് തികച്ചും സൗജന്യമായാണ്‌ ചെയ്‌ത്‌ നല്‍കുന്നത്‌. കറന്‍റ് ബില്ല്‌ വാട്ടര്‍ബില്ല്‌, ഫോണ്‍ ബില്ലുകള്‍ ഇന്‍ഷ്വറന്‍സ്‌ തുടങ്ങിയ പലവിധ സേവനങ്ങളും ഇവിടെ ലഭിക്കും.

കുടുംബാംഗങ്ങളും മെമ്പറോടൊപ്പം സേവന സന്നദ്ധരായിട്ടുണ്ട്‌. കോവിഡ്‌ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നത്‌ മകനാണ്‌. ഏത്‌ ബാങ്ക്‌ അക്കൗണ്ടില്‍ നിന്നാണെങ്കിലും ആധാര്‍ കാര്‍ഡും വിരലടയാളവും വച്ച്‌ ഒരുദിവസം പതിനായിരവും എടിഎം ആണെങ്കില്‍ 25,000 രുപവരെയും പിന്‍വലിക്കാനുളള സൗകര്യവും എര്‍പ്പെടുത്തിയിട്ടുണ്ട്‌. ഏതുബാങ്കിലേക്കും കാഷ്‌ ഡെപ്പോസിറ്റ്‌ ചെയ്യാനുളള സൗകര്യവും ഉണ്ട്‌.

Share
അഭിപ്രായം എഴുതാം