തിരുവനന്തപുരം: സമൂഹത്തിലെ ജാതി മേലാള ബോധം തച്ചുടച്ചു കളയാന്‍ സ്വജീവിതം കൊണ്ട് യുദ്ധം നയിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മവാര്‍ഷികത്തില്‍ ഏവര്‍ക്കും അയ്യങ്കാളി ജയന്തി ആശംസകള്‍ നേരുന്നതായി നിമസഭ സ്‌പീക്കര്‍ എ.എന്‍.ഷംസീര്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു. .
കുറിപ്പ് തുടരുന്നു: സഞ്ചാര സ്വാതന്ത്ര്യം, വിദ്യാഭ്യാസം, മാന്യമായ കൂലി തുടങ്ങിയ അടിസ്‌ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ജനതയ്‌ക്ക് വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി. അയിത്തം, അന്ധവിശ്വാസങ്ങള്‍ എന്നിവക്കെതിരെ പോരാടിയ അദ്ദേഹം, സമൂഹത്തില്‍ സമത്വവും ഐക്യവും നിലനിര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
മഹാത്മാ അയ്യങ്കാളിയുടെ ആശയങ്ങള്‍ ഇന്നും ഏറെ പ്രസക്തമാണ്. നവകേരളത്തിന് ശക്തിപകരാന്‍, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍, മനുഷ്യനെ മനുഷ്യനായി കാണാന്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് ശക്തിപകര്‍ന്നുകൊണ്ട് ഓരോരുത്തരും സമൂഹത്തില്‍ മാറ്റങ്ങള്‍ക്ക് കാരണമാവുക അദ്ദേഹം പറഞ്ഞു..
..