ധർമ്മടത്ത് മത്സരിക്കുമെന്ന വാർത്ത തെറ്റാണെന്ന് കെ.സുധാകരൻ, വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ല

കണ്ണൂർ: താൻ ധർമ്മടത്ത് മത്സരിക്കുമെന്ന വാർത്ത തെറ്റാണെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ. താൻ മത്സരിക്കുമെന്ന വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ല. മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും കെ.സുധാകരൻ 17/03/21 ബുധനാഴ്ച പറഞ്ഞു.

സി രഘുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സുധാകരൻ
പറഞ്ഞു.

വാളയാർ പെൺകുട്ടികളുടെ മാതാവിന് പിന്തുണ നൽകാൻ ആലോചിച്ചിരുന്നു, എന്നാൽ പ്രാദേശിക എതിർപ്പിനെ തുടർന്നാണ് അത് ഉപേക്ഷിച്ചതെന്നും കെ സുധാകരൻ പറഞ്ഞു.

Share
അഭിപ്രായം എഴുതാം