ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം 21 ന്

എറണാകുളം: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ആഭിമുഖ്യത്തിൽ 35 കോടി രൂപ മുതൽ മുടക്കി തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ആശുപത്രി ക്യാമ്പസിൽ നിർമ്മിച്ച ആയുർവേദ ഗവേഷണ കേന്ദ്രം 21 ന് ഉദ്ഘാടനം ചെയ്യും. പകൽ പത്തിന് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം നിർവഹിക്കും. എം. സ്വരാജ് എം എൽ എ അധ്യക്ഷത വഹിക്കും. ഒ.പി. കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. ഹൈബി ഈഡൻ എം.പി.മുഖ്യ പ്രഭാഷണം നടത്തും. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, ഡോ.സുധി കുമാർ കെ.ബി എന്നിവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →