ആദ്യ ദിനം വാക്‌സിനേഷന്‍ സൗകര്യം പ്രയോജനപ്പെടുത്തുക 3 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: രാജ്യത്തൊട്ടാകെയുള്ള കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവിന്റെ ആദ്യ ദിവസമായ ജനുവരി 16ന് 2,934 പ്രദേശങ്ങളില്‍ നിന്നായി 3 ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ കുത്തിവയ്പ് എടുക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ആദ്യം വാക്സിന്‍ സ്വീകരിക്കുന്നത്. ഒരു കോടി ആരോഗ്യ പ്രവര്‍ത്തകരാണ് രാജ്യത്തുള്ളത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാക്കിയുള്ളവരും വാക്‌സിന്‍ എടുക്കും. ഇവരോടൊപ്പം സഫായ് കര്‍മാചാരികള്‍, മറ്റ് മുന്‍നിര പ്രവര്‍ത്തകര്‍, പൊലീസും അര്‍ദ്ധസൈനികരും, ഹോം ഗാര്‍ഡുകള്‍, ദുരന്ത നിവാരണ സന്നദ്ധപ്രവര്‍ത്തകര്‍, സിവില്‍ ഡിഫന്‍സിലെ മറ്റ് ജവാന്‍മാര്‍, നിയന്ത്രണവും നിരീക്ഷണവുമായി ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ ലഭിക്കും. അത്തരം ഉദ്യോഗസ്ഥരുടെ ആകെ എണ്ണം ഏകദേശം 3 കോടിയാണ്. ആദ്യ ഘട്ടത്തില്‍ ഈ 3 കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു ചെലവും വഹിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ചെലവ് കേന്ദ്രം വഹിക്കും.രണ്ടാമത്തെ ഘട്ടത്തില്‍, 50 വയസ്സിന് മുകളിലുള്ളവര്‍ക്കും മറ്റു രോഗങ്ങളോ അണുബാധയുടെ ഉയര്‍ന്ന അപകടസാധ്യതയോ ഉള്ള 50 വയസ്സിന് താഴെയുള്ളവര്‍ക്കും വാക്സിന്‍ നല്‍കും.

Share
അഭിപ്രായം എഴുതാം