ബിനീഷ് കോടിയേരിയുടെ സ്വത്തു വകകളുടെ കൈമാറ്റം രജിസ്‌ട്രേഷന്‍ വകുപ്പ് തടഞ്ഞു; സ്വത്ത് കണ്ടു കെട്ടാൻ ഇ.ഡിയുടെ നീക്കം

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ സ്വത്തു വകകളുടെ കൈമാറ്റം രജിസ്‌ട്രേഷന്‍ വകുപ്പ് തടഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരമാണ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ നിര്‍ദേശം.

ബിനീഷിന്റെ ഭാര്യ റെനീറ്റ, ബിനീഷിന്റെ സുഹൃത്തും ലഹരി കടത്തില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തും കൈമാറ്റം ചെയ്യുന്നത് തടഞ്ഞിട്ടുണ്ട്. മൂന്നു പേരുടെയും ആധാര്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങളും കൈമാറിയിട്ടുണ്ട്. നിലവിലുള്ള ഭൂമിയോ പുതിയ സ്വത്തോ ഒന്നുംതന്നെ കൈമാറാന്‍ കഴിയില്ല.

സംസ്ഥാനത്തെ 315 രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ക്കും ഇതു സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബിനീഷിനെ ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടിൽ ഇ.ഡി. അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിനീഷിന്റെ ആസ്തിയെ കുറിച്ച്‌ രജിസ്‌ട്രേഷന്‍ വകുപ്പിനോട് വിവരങ്ങള്‍ തേടിയിരുന്നു. ബിനീഷിന് തിരുവനന്തപുരം മരുതംകുഴിയിലെ വീടും കണ്ണൂരിലെ കുടുംബ വിഹിതമായി ലഭിച്ച സ്വത്തുമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടർന്ന് ബിനീഷിന്റെ ഭാര്യയുടെ സ്വത്ത് പരിശോധിച്ചു. ബിനീഷിന്റെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടുമെന്നും
ബിനീഷ് ലഹരി മരുന്ന് ഇടപാടില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തിയിരിക്കുന്നത്

Share
അഭിപ്രായം എഴുതാം