സംസ്ഥാനത്ത് 19 വാർഡിൽ എതിരില്ലാതെ എൽഡിഎഫ്

കണ്ണൂർ: സംസ്ഥാനത്ത് ആന്തൂർ നഗരസഭയിലും മലപട്ടത്തും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് എതിരാളികളില്ല. കണ്ണൂർ ആന്തൂർ നഗരസഭയിലെ 6 വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിൽ 5 വാർഡുകളിലും കോട്ടയം-മലബാർ പഞ്ചായത്തിലെ മൂന്നാം വാർഡിലും എൽഡിഎഫിന് എതിരാളികളില്ല. തളിപ്പറമ്പ് നഗരസഭയിലെ ഇരുപത്തിയഞ്ചാം വാർഡിലും കൂവോടും കാങ്കോൽ -ആലപ്പടമ്പ് പഞ്ചായത്തിൽ രണ്ട് വാർഡുകളിലും കയ്യൂർ ചീമേനി പഞ്ചായത്തിൽ ഏഴാം വാർഡിലും എൽഡിഎഫ് മാത്രമേ നാമനിർദേശപത്രിക നൽകിയിട്ടുള്ളൂ. അതുപോലെതന്നെ കാസർകോട് മടിക്കൈ ഒന്നാം വാർഡിലും പന്ത്രണ്ടാം വാർഡിലും പതിമൂന്നാം വാർഡിലും ഒന്നും എൽഡിഎഫിന് എതിരാളികളില്ല. തദ്ദേശ തെരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രിക സമർപ്പണം 19- 11 – 2020 വ്യാഴാഴ്ച പൂർത്തിയായി. പലയിടങ്ങളിലും എൽഡിഎഫും യുഡിഎഫും ബിജെപിയും സ്വതന്ത്ര സ്ഥാനാർഥികളും ഏറ്റുമുട്ടുമ്പോൾ സംസ്ഥാനത്തെ 19 വാർഡുകളിലാണ് എൽഡിഎഫ് എതിരാളികളില്ലാതെ നിൽക്കുന്നത്.

ഒന്നര ലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും നഗരസഭകളിലും മത്സരിക്കുന്നു. ഗ്രാമപഞ്ചായത്തുകളിലേക്ക് 1,13,000 പത്രികകളും മുനിസിപ്പാലിറ്റികളിലേക്ക് 19,526 പത്രികകളും കോർപ്പറേഷനുകളിലേക്കും 3,758 പത്രികകളും ലഭിച്ചപ്പോഴാണ് വോട്ടെടുപ്പിനു മുമ്പേ 19 ഇടങ്ങളിൽ ഇടതുമുന്നണി ശക്തി തെളിയിച്ചത്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന 20-11-2020. വെള്ളിയാഴ്ച നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 23 – 11 – 2020 നാണ് .

Share
അഭിപ്രായം എഴുതാം