എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’: സന്തോഷം പങ്കുവച്ച് കാർത്തി, ട്വീറ്റ് ഷെയർ ചെയ്ത് സൂര്യയും.

ചെന്നൈ: തമിഴ് നടൻ കാർത്തി രണ്ടാമതും അച്ഛനായി. ഒരു ആൺകുട്ടി പിറന്നതിൻ്റെ സന്തോഷം ട്വിറ്ററിലാണ് താരം പങ്കുവെച്ചത് .2013ലാണ് താരത്തിന് ആദ്യ കുട്ടി ജനിച്ചത്. രഞ്ജിനിയാണ് കാർത്തിയുടെ ഭാര്യ. ഡോക്ടർമാർക്കും നഴ്‌സുമാക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും കുട്ടിക്ക് എല്ലാവരുടെയും അനുഗ്രഹം വേണമെന്നും കാർത്തി ട്വീറ്റിലൂടെ പറയുന്നുണ്ട്.

ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് കാർത്തി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. കാർത്തിയുടെ സഹോദരനും തമിഴ് സൂപ്പർസ്റ്റാറുമായ സൂര്യയും ട്വീറ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം