വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതിയുണ്ടെന്ന സി ബി ഐ യുടെ കണ്ടെത്തലിനെ സാധൂകരിക്കുന്ന തെളിവുകള്‍ വിജിലന്‍സിന്

കൊച്ചി : വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ 4.2 കോടി രൂപയുടെ കമ്മീഷൻ ഇടപാട് നടന്നു എന്ന് വിജിലൻസ് കണ്ടെത്തി. വിജിലൻസിന്റെ ചോദ്യംചെയ്യലിൽ യൂണിടാക് ഉടമ സന്തോഷിപ്പിൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. യൂണിടാക്കിലെ മുൻ ജീവനക്കാരനായ യദു സുരേന്ദ്രനാണ് സന്ദീപുമായി അടുപ്പമുള്ളത്. സന്ദീപിനെ സന്തോഷ് ഈപ്പന് പരിചയപ്പെടുത്തിയത് യദു സുരേന്ദ്രനാണ്.

സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളായ പി എസ് സരിത്, സന്ദീപ് നായർ എന്നിവരുടെയും സന്തോഷ് ഈപ്പന്റേയും ബാങ്ക് ഇടപാടുകൾ തെളിവുകളാണ്. യുഎഇ കോൺസുലേറ്റ് യൂണിടാക്ക് കരാർ ഒപ്പിട്ടതിന്റെ അടുത്തദിവസംതന്നെ 7.5 കോടി രൂപ കോൺസുലേറ്റിന്റെ അക്കൗണ്ടിൽ എത്തിയതായി വിജിലൻസ് കണ്ടെത്തി. അതിൽ നിന്ന് 4.2 കോടി രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലെത്തി. 3.6 കോടി രൂപ സന്ദീപ് പിൻവലിച്ചു. ശേഷിച്ച 60 ലക്ഷം പലതവണകളായി പിന്നീട് പിൻവലിക്കുകയാണ് ഉണ്ടായത്. യദു സുരേന്ദ്രന് ആറ് ലക്ഷം രൂപ കിട്ടിയതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കമ്മീഷൻ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ലഭിച്ചിട്ടില്ല എന്നാണ് യദു സുരേന്ദ്രൻ നൽകിയ മൊഴി. സന്ദീപ് പിൻവലിച്ച 3.6 കോടി ആർക്കാണ് നൽകിയതെന്ന് കണ്ടെത്താനായിട്ടില്ല.

എന്നാല്‍ ഈ തുക ഡോളറായും ഇന്ത്യന്‍ രൂപയായും കോൺസുലേറ്റ് ജീവനക്കാരനും ഈജിപ്ത് സ്വദേശിയുമായ ഖാലീദിന് കൈമാറിയതായി സ്വപ്ന അറിയിച്ചിരുന്നു എന്ന് സന്തോഷ് ഈപ്പന്‍ വിജിലൻസിന് നൽകിയ മൊഴിയിൽ പറയുന്നു. ഖാലിദിന് നൽകിയ ഇന്ത്യൻ രൂപ ഒരു മണി എക്സ്ചേഞ്ച് സ്ഥാപനത്തിൻറെ സഹായത്തോടെ ഡോളർ ആക്കി മാറ്റിയിരുന്നു എന്ന് വിജിലൻസ് സ്ഥിരീകരിച്ചു. ഈ പണം ഒമാൻ വഴി ദുബായിലെത്തിച്ച് കോൺസുലേറ്റ് കോൺസിൽ ജനറലിന് കൈമാറിയെന്ന് സ്വപ്ന പറഞ്ഞിരുന്നതായും സന്തോഷ് ഈപ്പൻ മൊഴിയിൽ പറയുന്നു.

Share
അഭിപ്രായം എഴുതാം