ടി.ആര്‍.പി. റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച ചാനലുകൾക്ക് ഇനി പരസ്യമില്ലെന്ന് ബജാജ് ഓട്ടോസ്

മുംബൈ: ടി.ആര്‍.പി. റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണ വിധേയരായ മൂന്ന് ചാനലുകള്‍ക്ക് ഇനി പരസ്യം നല്‍കില്ലെന്ന് പ്രമുഖ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോസ്. സമൂഹത്തില്‍ വിദ്വേഷം പടർത്തുന്നവരെ തങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും രാജീവ് ബജാജ് വ്യക്തമാക്കി. മൂന്നു കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തിയെന്നും ബജാജ് ഓട്ടോസിന്റെ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് അറിയിച്ചു.

റിപ്പബ്ലിക് ടി.വി പ്രതിനിധികളെ പോലീസ് ചോദ്യം ചെയ്‌തേക്കും.റിപ്പബ്ലിക് ടി.വി, ഫാക്ട് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകളാണ് ടി.ആര്‍.പിയില്‍ കൃത്രിമം കാണിച്ചതായി പോലീസ് കേസെടുത്തിരിക്കുന്നത്. മറ്റ് രണ്ട് ചാനലുകളുടെ ഉടമകളെ പോലീസ് അറസ്റ്റ് ചെയിതിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം