ഹാത്രാസ് പ്രതികളെ രക്ഷിക്കുന്നതിനായി യോഗം: മുന്‍ ബിജെപി എംഎല്‍എ അടക്കം 100 പേര്‍ക്കെതിരേ എഫ്‌ഐആര്‍

ഹാത്രാസ്: ഹാത്രാസ് സംഭവത്തിലെ പ്രതികളെ രക്ഷിക്കുന്നതിനായി യോഗം ചേര്‍ന്നതിന് മുന്‍ ബിജെപി എംഎല്‍എ അടക്കം 100 പേര്‍ക്കെതിരേ എഫ്‌ഐആര്‍. മുന്‍ എംഎല്‍എയായ രാജ്വീര്‍ സിങ് പെഹ്വാലന്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇദ്ദേഹത്തിന് വീടിന് പുറത്ത് നടന്ന യോഗത്തില്‍ ഇരയുടെ കുടുംബത്തിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

19 കാരിയായ ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം നടക്കുന്നതിനിടെയാണ് തങ്ങളുടെ വിഭാഗത്തില്‍പ്പെട്ട പ്രതികളെ ന്യായീകരിച്ച് ഈ സംഘം എത്തിയത്. പ്രതികള്‍ക്കെതിരായ നടപടികളില്‍ പ്രതിഷേധം അറിയിക്കാനായിരുന്നു ഈ കൂടിച്ചേരലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം.

കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യോഗം ചേര്‍ന്നതെന്നാണ് സൂചന. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ താമസിക്കുന്ന രാജ്വീറന്റെ വീട്ടിലായിരുന്നു യോഗം.

Share
അഭിപ്രായം എഴുതാം