അയണിമൂട്ടില്‍ നാല്‌ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റിലായി

പോത്തന്‍കോട്‌: വേങ്ങോട്‌ അയണിമൂട്ടില്‍ നാല്‌ യുവാക്കളെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേരെ പോത്തന്‍കോട്‌ പോലീസ്‌ അസ്‌റ്റ്‌ ചെയ്‌തു. പോത്തന്‍കോട്‌ മങ്കാട്ടുമൂല കോളനി രതീഷ്‌ ഭവനില്‍ രതീഷ്‌(32), മാവുവിളയില്‍ സുമേഷ്‌(38), അവനവഞ്ചേരി കൈപ്പറ്റിമുക്കില്‍ രഞ്ചിത്ത്‌(24), കോരാണി വാങ്കളതോപ്പ്‌ കെഎസ്‌ ഭവനില്‍ ആദര്‍ശ്‌ (24) എന്നിവരാണ്‌ അറസ്റ്റിലായത്‌.

വേങ്ങോട്‌ സ്വദേശികളായി രാകേഷ്‌ ,അനീഷ്‌ എന്നിവരേയും രണ്ട്‌ സുഹൃത്തുക്കളേയും പ്രതികള്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആറ്റിങ്ങല്‍, വെഞ്ഞാറമൂട്‌ മഗലപുരം പോലീസ്‌ സ്‌റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്‌.

ആറ്റിങ്ങല്‍ ഡിവൈഎസ്‌പി വൈ സുരേഷിന്‍റെ നേതൃത്വത്തില്‍ പോത്തന്‍കോട്‌ സിഐ ഗോപി, ഡിഎസ്‌ഐമാരായ വിഎസ്‌ അജീഷ്‌, ഷാബു, റൂറല്‍ എസ്‌പിയുടെ ഷാഡോ ടീം അംഗങ്ങളായ എസ്‌ഐബിജു ഹക്ക്‌, സിപിഒ മാരായ സുധീര്‍ അനൂപ്‌, ഷിജു, സുനില്‍രാജ്‌ എന്നിവര്‍ അടങ്ങിയ സംഘമണ്‌ പ്രതികളെ പിടികൂടിയത്‌. കോതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ്‌ ചെയ്‌തു.

Share
അഭിപ്രായം എഴുതാം