കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പാറശാല: പാറശാല പൊഴിയൂരില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വേളി കരിക്കകം കടകംപളളി വൃന്ദാവനില്‍ ബനഡിക്ട് -അച്ചാമ്മ ദമ്പതികളുടെ മകന്‍ ബെന്നി ബനഡിക്ട് (24) ആണ് മരിച്ചത്. ഇന്നലെ (29.09.2020) രാവിലെ 8.45 നാണ് പൊഴിക്കരയില്‍ അപകടം സംഭവിച്ചത്.

കൂട്ടുകാരായ പത്തംഗ സംഘമാണ് കുളിക്കാനിറങ്ങിയത്.ഇവരില്‍ ഏഴുപേര്‍ വൈദീക വിദ്യാര്‍ത്ഥികളാണ്. . ബെന്നി ഉള്‍പ്പടെ മൂന്നുപേര്‍ സാമ്പത്തീക പരാധീനത കാരണം വൈദീക പഠനം ഉപേക്ഷിച്ചവരാണ്. സംഘത്തിലെ 5 പേര്‍ പൊഴിക്കര സ്വദേശികളായതുകാരണമാണ് അവര്‍ ഇവിടെ ഒത്തുകൂടിയത്. നീന്തലറിയാവുന്ന ബെന്നിയുള്‍പ്പടെ നാലുപേരാണ് കുളിക്കാനിറങ്ങിയത്.

കടലിലേക്ക് പൊഴി മുറിച്ചുവിട്ടിരുന്നതിനാല്‍ ശക്തമായ അടിയൊഴുക്കില്‍ പെട്ട് ബെന്നിയെ കാണാതാവുകയായിരുന്നു. ഫയര്‍ഫോഴ്‌സും കോസ്റ്റ്ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് ഉച്ചയോടെ എത്തിയ ഫയര്‍ഫോഴ്‌സിന്‍റെ സ്‌കൂബാ ടീമാണ് കായലിന്‍റെ മറുഭാഗത്തുനിന്നും മതദേഹം കണ്ടെടുത്തത് .കഴിഞ്ഞ മൂന്നുവര്‍ഷമായി ഒരു സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ് ബെന്നി.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് . കോവിഡ് പരിശോധനാഫലം ലഭിച്ചശേഷം പോസ്റ്റമോര്‍ട്ടം നടത്തും. മേരി സുശീല ,മേരിബിനിത എന്നിവര്‍ സഹോദരിമാരാണ്.

Share
അഭിപ്രായം എഴുതാം