പെരിയ കൊലക്കേസ് : കേസ് ഡയറി ഹാജരാക്കാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ക്ക് നോട്ടീസ്. ഇല്ലെങ്കിൽ പിടിച്ചെടുക്കും സിബിഐ

കൊച്ചി : പെരിയ കൊലക്കേസിൽ കേസ് ഡയറി ഹാജരാക്കാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യ്ക്ക് സിബിഐ നോട്ടീസ് നൽകി. സിആർപിസി 91 പ്രകാരമാണ് നോട്ടീസ് നൽകിയത്. പെരിയ കൊലക്കേസ് അന്വേഷണം സിബിഐക്ക് വിട്ടു കൊടുത്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിനെ തിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

സിബിഐ അന്വേഷണത്തെ അനുകൂലിച്ചുകൊണ്ട് ആയിരുന്നു സുപ്രീം കോടതിയുടെ വിധി. എന്നാൽ കേസ് ഡയറി കൈമാറാൻ ക്രൈംബ്രാഞ്ച് തയ്യാറായില്ല. കേസിലേക്ക് വേണ്ടി ഏഴ് തവണ സിബിഐ കത്തു നൽകിയിട്ടും പൊലീസ് അനങ്ങിയില്ല. ഇതിനെ തുടർന്നാണ് സിബിഐ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് നോട്ടീസ് നൽകിയത്. രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിൽ 28-09-2020, തിങ്കളാഴ്ച അപേക്ഷയും നൽകിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം