മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 40 ആയി

മുംബൈ: മഹാരാഷ്ട്രയിലെ തീവണ്ടിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 40 ആയി . ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തകർന്ന കെട്ടിടത്തിനകത്തു നിന്നും കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചത്.

തിങ്കളാഴ്ച (21-09-2020) പുലർച്ച 3.30 ഓടെയാണ് 40 വർഷം പഴക്കമുള്ള മൂന്ന്‌ നിലക്കെട്ടിടം തകർന്നു വീണത്. 25 കുടുംബങ്ങളാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. മുപ്പതോളം പേരെ നാട്ടുകാരും ദുരന്തനിവാരണ സേനയും രക്ഷപ്പെടുത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം