ഒഴുക്കില്‍പെട്ട കാട്ടാനക്കുട്ടിയെ നാട്ടുകാര്‍ രക്ഷപെടുത്തി

കാളികാവ്‌ : പുഴയില്‍ അതിശക്തമായ ഒഴുക്കില്‍ പെട്ട കാട്ടാനക്കുട്ടിയെ നാട്ടുകാരും വനംവകുപ്പുദ്യോഗസ്ഥരും ചേര്‍ന്ന്‌ സാഹസീകമായി രക്ഷപൈടുത്തി. ചിങ്കക്ക്‌ല്ല്‌ പുഴയിലാണ്‌ ആനകുട്ടി അപകത്തില്‍ പെട്ട്‌ത്‌. കഴിഞ്ഞ ശനിയാഴ്ച (12.09.2020) രാത്രി പതിനൊന്നുമണിയോടെയാണ്‌ ‌ സംഭവം. ചിങ്കക്കല്ല്‌ ആദിവാസി കോളനിക്കുസമീപത്ത്‌ പുഴയോരത്ത്‌ കാട്ടാനകളുടെ ബഹളം കേട്ടാണ്‌ കോളനിയില്‍ ഉളളവര്‍ വിവരം അറിയുന്നത്‌.

കോളനിക്കാര്‍ വിവിരം അറിയച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കോളനിയില്‍ നിന്ന്‌ ഏകദേശം ഒരു കിലോമീറ്ററോളം താഴെയുളള വളളിപ്പൂളയില്‍ വെച്ച്‌ പുലര്‍ച്ചെ രണ്ടു മണിയോടെ ആനക്കുട്ടിയെ രക്ഷിക്കാനായി. ഇതിനിടെ വിവരം കേട്ടറിഞ്ഞ്‌ വനപാലകരും സ്ഥലത്തെത്തി യിരുന്നു.

കയറുകള്‍ കെട്ടി വലിച്ചും തളളിയുമാണ്‌ പുഴയില്‍ നിന്നും ആനക്കുട്ടിയെ കരക്കെത്തിക്കാനായത്‌. പിന്നീട്‌ കുറെ ദൂരം നടത്തിയ ശേഷം ഒരു ഗുഡ്‌സ്‌ ഓട്ടോയില്‍ കയറ്റിവനത്തില്‍ വിട്ടയക്കുകയായിരുന്നു. ഞായറാഴ്‌ച പുലര്‍ച്ചയോടെ കുട്ടി ആനക്കൂട്ടത്തിന്‍റെ കൂടെ ചേര്‍ന്നെന്നാണ്‌ വനപാലകര്‍ നല്‍കുന്ന വിവരം.

Share
അഭിപ്രായം എഴുതാം