നയോമി ഒസാക്കയ്ക്ക് യു.എസ് ഓപ്പൺ കിരീടം

ന്യൂയോർക്ക്: 2020 തിലെ യു.എസ് ഓപ്പണ്‍ കിരീടം നാലാം സീഡ് ആയ ജപ്പാന്‍ താരം നയോമി ഒസാക്കക്ക്. ആവേശകരമായ ഫൈനലില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് വിക്ടോറിയ അസരങ്കക്ക് എതിരെ 22 കാരിയായ ഒസാക്ക ജയം കണ്ടത്. കരിയറിലെ മൂന്നാം ഗ്രാന്റ് സ്‌ലാം കിരീടവും രണ്ടാം യു.എസ് ഓപ്പണ്‍ കിരീടവും ആണ് ഒസാക്കക്ക് ഇത്. കളിച്ച 3 ഗ്രാന്റ് സ്‌ലാം ഫൈനലിലും ജയം കാണാന്‍ താരത്തിന് ആയി. യു.എസ് ഓപ്പണ്‍ ഫൈനലില്‍ മൂന്നാം തവണയാണ് അസരങ്ക പരാജയം വഴങ്ങുന്നത്. സിന്‍സിനാറ്റി ഫൈനലില്‍ പരിക്കേറ്റു പുറത്ത് പോയി അസരങ്കക്ക് മുൻപിൽ കിരീടം കൈവിടേണ്ടി വന്ന ഒസാക്കക്ക് ഈ കിരീടനേട്ടം മധുര പ്രതികാരവും ആയി.

അമേരിക്കയിൽ വംശീയ വിദ്വേഷത്തിനിരയായി കൊല്ലപ്പെട്ടവരുടെ പേരുകളെഴുതിയ മാസ്കും ധരിച്ചാണ് ഏഴ് മത്സരങ്ങളിലും ഒസാക്ക കളത്തിലിറങ്ങിയത്

Share
അഭിപ്രായം എഴുതാം