വ്യവസായ സൗഹൃദ റാങ്കിംഗില്‍ കേരളം 28-ാം സ്ഥാനത്ത്‌

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ വ്യവസായ സൗഹൃദ റാങ്കിംഗില്‍ കേരളം 28-ാം സ്ഥാനത്ത്‌.യുഡിഎഫ്‌ സര്‍ക്കാരിന്‍റെ കാലത്ത്‌ കേരളം 18-ാം സ്ഥാനത്തായിരുന്നു. വികസന പ്രവര്‍ത്തനങ്ങളേയും മാറ്റങ്ങളേയും എതിര്‍ക്കുന്ന സിപിഎം ഭരിക്കുന്ന കേരളത്തില്‍ എങ്ങനെ വ്യവസായം ഉണ്ടാകുമെന്ന്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു പ്രസ്‌താവനയില്‍ ചോദിച്ചു.

ഇടത്‌ സര്‍ക്കാര്‍ അധികാരമേറ്റ 2016 -17 ല്‍ റാങ്ക്‌ 20 ലേക്ക്‌ താഴ്ന്നു. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും പിറകിലായി . ആന്ധ്ര പ്രദേശാണ്‌ ഒന്നാമത്‌ നില്‍ക്കുന്നത്‌ . യുപിയും തെലങ്കാനയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. സംസ്ഥാനത്തെ 130 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്‌ടം 1833 കോടി രൂപയാണ്‌. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത്‌ നേതാക്കളുടെ ബന്ധുക്കളേയും സ്വന്തക്കാരേയും കുടിയിരുത്തി. യാതൊരു പ്രൊഫഷനലിസവുമില്ലാതെ ഇവര്‍ക്കെങ്ങനെ വ്യസായിക അന്തരീക്ഷം സൃഷ്ടിക്കാനാവും, ഉമ്മന്‍ ചാണ്ടി ചോദിച്ചു.

കെഎസ്‌ഐഡിസിയില്‍ 5 വര്‍ഷത്തിനിടയില്‍ 5 എംഡി മാരെത്തി. ഇതിനിടയില്‍ ഹര്‍ത്താല്‍ ,നോക്കുകൂലി, തുടങ്ങിയ പരിപാടികളും അരങ്ങേറുന്നു. ഗെയില്‍ പൈപ്പുലൈന്‍, എക്‌സ്‌പ്രസ്‌ ഹൈവേ, സ്‌മാര്‍ട്ടിസിറ്റി, വിഴിഞ്ഞം തുറമുഖം ആറന്മുള വിമാനത്താവളം തുടങ്ങി എല്ലാത്തിനേയും എതിര്‍ക്കുന്നവരെ എങ്ങിനെയാണ്‌ വിശ്വസിക്കാന്‍ കഴിയുക അദ്ദേഹം ചോദിച്ചു.

Share
അഭിപ്രായം എഴുതാം