വിജിലന്‍സ് സിഐയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടി

കണ്ണൂര്‍ :കണ്ണൂരില്‍ പോലീസുകാരന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയതായി പരാതി. വിജിലന്‍സ് സിഐ സുമേഷിന്‍റെ ഫേസ് ബുക്ക് ഐഡിയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാണ് പണം തട്ടിയത്.

സാമ്പത്തിക പ്രതിസന്ധിയുളളതിനാല്‍ സഹായിക്കണമെന്ന് സുഹൃത്തുക്കള്‍ക്ക് മെസ്സേജ് അയച്ചശേഷം പണം ഗൂഗിള്‍ പേയിലൂടെ അയക്കാന്‍ ആവശ്യപ്പെടുക യായിരുന്നു. മെസ്സേജ് കിട്ടിയ ചിലര്‍ സുമേഷിനെ വിളിച്ച് അന്വേഷിച്ച പ്പോഴാണ് തട്ടിപ്പിന്‍റെ വിവരം പുറത്തുവരുന്നത്. ഒരാള്‍ 10000 രൂപ നല്‍കുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം