6 വയസുളള മകളെയുപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ്‌ പിടിയില്‍

തിരുവനന്തപുരം: ആറുവയസുളള മകളേയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഓളിച്ചോടിയ യുവതി പോലീസ്‌ പിടിയിലായി. കിളിമാനൂര്‍ മലയാമഠം കടമ്പാട്ടുകോണത്ത ആതിര(25) ആണ്‌ പോലീസ്‌ പിടിയിലായത്‌. തളിപ്പറമ്പ്‌ മൂസാംകുന്ന്‌ സ്‌നാനസ്‌ (26) ആണ്‌ ഇവരുടെ കാമുകന്‍. 2020 ഓഗസ്‌റ്റ്‌ 25 ന്‌ രാത്രി 9.30 ഓടെ ആറുവയസുളള മകളെ വീട്ടില്‍ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോകുകയായിരുന്നു.

മൊബൈല്‍ ഫോണിലൂടെയാണ്‌ കാമുകനെ പരിചയപ്പെട്ടത്‌. പ്രണയത്തിലായതിനെ തുടര്‍ന്ന്‌ അയാളുടെ നിര്‍ബ്ബന്ധത്തിന്‌ വഴങ്ങിയാണ്‌ പോയത്‌.

യുവതിയുടെ ഭര്‍ത്താവ്‌ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ കിളിമാനൂര്‍ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും കണ്ണൂരില്‍ നിന്ന്‌ പിടികൂടുകയായിരുന്നു. 6 വയസുളള മകളെ ഉപേക്ഷിച്ച്‌ പോയതിന്‌ ശിശുസംരക്ഷണ നിയമ പ്രകാരം ഇരുവരുടേയും പേരില്‍ കേസെടുത്തശേഷം കോടതിയില്‍ ഹാജരാക്കി.

Share
അഭിപ്രായം എഴുതാം