വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചതില്‍ മനം നൊന്ത 17 വയസുകാരന്‍റെ ആത്മഹത്യാശ്രമം

കൊല്ലം: വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്ന്‌ 17 വയസുകാരന്‍ ആറ്റില്‍ ചാടി ആത്മഹത്യക്ക്‌ ശ്രമിച്ചു. കൊല്ലം പാരിപ്പളളിയിലാണ്‌ സംഭവം . പത്താം ക്ലാസ്‌ കഴിഞ്ഞ്‌ നില്‍ക്കുമ്പോള്‍ തനിക്ക്‌ വിവാഹം കഴിക്കണമെന്ന്‌ പയ്യന്‍ മാതാപിതാക്കളോട്‌ ആവശ്യപ്പെട്ടു എന്നാല്‍ വീട്ടുകാര്‍ ഈ ആവശ്യം നിരസിച്ചതിനേ തുടര്‍ന്ന് പയ്യന്‍ ആത്മഹത്യചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. .

പാരിപ്പളളിയില്‍ നിന്ന്‌ ബസില്‍ കയറിയ പയ്യന്‍ ചാത്തന്നൂരിന്‌ സമീപമുളള ഇത്തക്കരയാറ്റില്‍ എത്തി ആറ്റിലേക്ക്‌ ചാടുകയായിരുന്നു. ആദ്യം മുങ്ങി പോയെങ്കിലും നീന്തല്‍ അറിയാമായിരുന്നതിനാല്‍ പിന്നീട്‌ നീന്താന്‍ ആരംഭിച്ചു.

ഇതിനിടെ വെളളം പൊങ്ങി നില്‍ക്കുന്ന സമയത്ത്‌ ഒരാള്‍ ആറ്റിലേക്ക്‌ ചാടിയത്‌ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ ഒപ്പം ചാടുകയും ബാലനെ രക്ഷിച്ച്‌ കരക്കെത്തിക്കുക യുമായി രുന്നു.അപ്പോഴേക്കും പോലീസ്‌ സ്ഥലത്തെത്തി. തുടര്‍ന്ന്‌ പോലീസുകാര്‍ വീട്ടുകാരെ വിളിച്ചുവരുത്തി ബാലനെ ഏല്‍പ്പിച്ചുകൊടുത്തു.

Share
അഭിപ്രായം എഴുതാം