പതിനഞ്ചുവയസുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; എതിര്‍ത്തപ്പോള്‍ ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിച്ചു

ഉത്തര്‍പ്രദേശ്: പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. എതിര്‍ത്ത പെണ്‍കുട്ടിയെ ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു. ബെറേലി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ ഉപദ്രവിച്ച  മോഹിത് (25), സുമിത് (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കിത് (24) എന്നയാള്‍ ഒളിവിലാണ്. പ്രതികള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് എസ്.എസ്.പി ശൈലേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു. തടഞ്ഞപ്പോള്‍ ഇരുമ്പുവടികൊണ്ട് മര്‍ദ്ദിച്ച് അവശയാക്കി.  പ്രതികളിലൊരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. പീഡന വിവരം പുറത്തു പറഞ്ഞാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഒളിവില്‍ പോയ പ്രതിയെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം