മകന്‍റെ ചവിട്ടില്‍ വാരിയെല്ല്‌ തകര്‍ന്ന പിതാവ്‌ ഗുരുതരാവസ്ഥയില്‍ . മകനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

കറുകച്ചാല്‍: പിതാവിന്‍റെ വാരിയെല്ല്‌ ചവിട്ടി ഒടിച്ച മകന്‍ അറസ്റ്റില്‍. 2020 ഓഗസ്‌റ്റ്‌ 31 നായിരുന്നു സംഭവം . സംഭവത്തില്‍ മകന്‍ ജോസി ജോണ്‍ (37) അറസ്‌റ്റിലായി.

കിടപ്പ്‌ രോഗിയായിരുന്ന ശാന്തിപുരം റൈടട്ടണ്‍പറമ്പ്‌ ചക്കുങ്കല്‍ ജോണ്‍തോമസി(68)നെ ഞായറാഴ്‌ച രാവിലെ 11 മണിയോടെ മദ്യപിച്ച്‌ വീട്ടിലെത്തിയ മകന്‍ കട്ടിലില്‍ നിന്ന്‌ വലിച്ച താഴെയിട്ട്‌ ചവിട്ടുകയായിരുന്നു. തടയാനെത്തിയ അമ്മ അന്നമ്മ(62) യേയും മര്‍ദ്ദിച്ചു. ജോണിനെ ബന്ധുക്കളുടെ സഹായത്തോടെ അന്നമ്മ ചെത്തിപ്പുഴ സ്വകാര്യശുപത്രിയില്‍ എത്തിച്ചു. ജോണിന്‍റെ ആറ്‌ വാരിയെല്ലുകള്‍ തകര്‍ന്ന്‌ ആന്തരീകാവയവങ്ങളില്‍ തറഞ്ഞ്‌ കയറിയിട്ടുണ്ട്‌. രക്തസ്രാവത്തെ തുടര്‍ന്ന്‌ അടിയന്തിര ശസ്‌ത്ര ക്രിയ നടത്തി. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ജോണിന്‍റെ നില ഗുരുതരമായി തുടരുന്നു.

ഒളിവില്‍ പോയ ജോസിയെ ബുധനാഴ്‌ച ശാന്തിപുരത്തുനിന്ന്‌ പോലീസ്‌ പിടികൂടി .കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍റ് ‌ ചെയ്‌തു.

Share
അഭിപ്രായം എഴുതാം