റഫേല്‍ വിമാനങ്ങള്‍ക്ക് ഭീഷണിയായി ഹരിയാന അംബാലയിലെ മാലിന്യനിക്ഷേപം

ഹരിയാന: പുതുതായി ഫ്രാന്‍സില്‍ നിന്ന് എത്തിയ അഞ്ച് റഫേല്‍ വിമാനങ്ങള്‍ക്ക് ഹരിയാനയിലെ അംബാല ഇന്ത്യന്‍ വ്യോമസേന കേന്ദ്രത്തിനു ചുറ്റുമുള്ള ഉള്ള മാലിന്യനിക്ഷേപം ഭീഷണിയായി മാറുന്നു. മാലിന്യനിക്ഷേപം കാരണം പ്രദേശത്ത് പക്ഷി ശല്യം രൂക്ഷമാണെന്നും വിഷയത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നും വ്യോമസേന ഹരിയാന സര്‍ക്കാരിനെ അറിയിച്ചു. 1,639 കോടി രൂപയാണ് ആണ് ഒരു റഫേല്‍ വിമാനത്തിന്റെ വില. ടേക്ക് ഓഫ് സമയത്തും ലാന്‍ഡിങ് സമയത്തും വിമാനത്തില്‍ പക്ഷികള്‍ വന്നിടിക്കുന്നത് റാഫേല്‍ വിമാനങ്ങള്‍ക്ക് ഗുരുതര നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് വ്യോമസേന ഹരിയാന സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്.

Share
അഭിപ്രായം എഴുതാം