ജമ്മു കശ്മീര്‍ ഔദ്യോഗിക ഭാഷാ ബില്‍ 2020ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ഔദ്യോഗിക ഭാഷാ ബില്‍ 2020ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതിലൂടെ ജമ്മു കശ്മീരില്‍ ഉര്‍ദു, കശ്മീരി, ഡോഗ്രി, ഹിന്ദി, ഇംഗ്ലീഷ് എന്നീ അഞ്ച് ഭാഷകള്‍ ഔദ്യോഗിക ഭാഷകളാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും പൊതുജനങ്ങളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബില്‍ കൊണ്ടുവന്നതെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ആറ് ഭാഷകള്‍ ഔദ്യോഗിക ഭാഷകളാക്കുന്നത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പൊതുജന ആവശ്യം കൊണ്ട് മാത്രമല്ലെന്നും സമത്വം നിലനിര്‍ത്തുന്നതിന്റെ ഭാഗം കൂടിയാണെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം