കോണ്‍ഗ്രസ് – സിപിഎം സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഒഴിഞ്ഞവളവില്‍ കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം. തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനേതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. 2020 ഓഗസ്റ്റ് ഒന്നാം തീയതി രാത്രി 8 മണിയോടെ ഒഴിഞ്ഞവളപ്പി്‌ലെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുളള ശുഹൈബ് സ്മാരക ബസ് ഷെല്‍ട്ടര്‍ തകര്‍ക്കുകയും കോണ്‍ഗ്രസിന്‍റെ കൊടിമരങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സംഭവമാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഭവത്തില്‍ സിപിഎംകാഞ്ഞങ്ങാട് ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറി ഒഴിഞ്ഞവളപ്പിലെ അഖില്‍(26),യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ടികെ.മുനീര്‍(32),ഒവി ബിജു(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിന്‍റെ തുടര്‍ച്ചയായി ചൊവ്വാഴ്ച പുലര്‍ച്ചെ ഒഴിഞ്ഞവളപ്പിലെ ബിജുവിന്‍റെ ബന്ധു കളത്തില്‍ അമ്പാടിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബിജുവിന്‍റെ ബുളളറ്റിന് തീവച്ചു. അമ്പാടിയുടെ വീട്ടില്‍ പാര്‍ക്കുചെയ്തിരുന്ന കാറടക്കം മറ്റുവാഹനങ്ങള്‍ക്കിടയില്‍ നിന്ന് ബുളളറ്റ് തളളിമാറ്റി പറമ്പില്‍ എത്തിച്ചാണ് തീവച്ചത്.

ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ തീയണക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തു. ഹോസ്ദുര്‍ഗ്ഗ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയ്ക്ക കഴിഞ്ഞരാത്രി കവ്വായില്‍ ഇ.എം.എസ് സാസംസ്‌ക്കാരിക വേദിയുടെ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടു. ഇത് സംബന്ധിച്ചും ഹോസ്ദുര്‍ഗ്ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

Share
അഭിപ്രായം എഴുതാം