കരുവാറ്റ: കരുവാറ്റയിലുള്ള കരുവാറ്റ സഹകരണ ബാങ്ക് ഓണക്കാലത്ത് മോഷ്ടാക്കൾ കൊള്ളയടിച്ചു. നാല് ദിവസം തുടർച്ചയായി അടച്ചിട്ടിരിക്കുകയായിരുന്നു ബാങ്ക് കൊള്ളയടിക്കപ്പെട്ട വിവരം 03-09-2020, വ്യാഴാഴ്ച ആണ് വെളിവായത്. പ്രാഥമിക അന്വേഷണത്തിൽ അഞ്ചു കിലോ സ്വർണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. നാലു ലക്ഷം രൂപയും കൊണ്ടുപോയി. ബാങ്കില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കൊള്ളക്കാർ എടുത്തു കൊണ്ട് പോയി. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കരുവാറ്റ സഹകരണ ബാങ്ക് കൊള്ളയടിച്ചു. അഞ്ചു കിലോ സ്വർണവും നാല് ലക്ഷം രൂപയും കവർന്നു
