നിരവധി കേസുകളില്‍ പ്രതികളായ ഗുണ്ടാ സംഗത്തില്‍പെട്ട 4 പേര്‍ അറസ്റ്റിലായി

ഓച്ചിറ: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ച ഗുണ്ടാസംഘ ത്തില്‍ പെട്ട 4 പേരെ ഓച്ചിറ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്‌തതിനാണ്‌ യുവാവിനെ മര്‍ദ്ദിക്കുകയും ബിയര്‍കുപ്പി കൊണ്ടടിച്ച് പരിക്കേല്‍പ്പി്‌ ക്കുക യും ചെയ്‌തത്‌ . കണ്ണൂര്‍ വടകര ഭാഗം പുതിയപുരയില്‍ വീട്ടില്‍ ശ്യാം ശശിധരനെ(36)യാണ്‌ മണലാടി ജംങ്‌ഷനില്‍ ലൈറ്റാന്‍റ് ‌ സ്‌കൂളിന്‌ സമീപം വച്ച്‌ അക്രമിച്ചത്‌. ശ്യാം ശശിധരന്‍ വലിയ കുളങ്ങരയിലുളള ബന്ധുവീട്ടില്‍ എത്തിയതായിരുന്നു.

ഓച്ചിറ പായിക്കുഴി മോഴൂര്‍തറയില്‍ പ്യാരി (23), വലിയകുളങ്ങര വിത്രോളില്‍തറയില്‍ ജിതിന്‍രാജ്‌ (21), കൃഷ്‌ണപുരം കുന്നത്തറയില്‍ കാക്കഷാന്‍ എന്നുവിളിക്കുന്ന ഷാന്‍(21), മീനാക്ഷിഭവനില്‍ അജയ്‌(19) എന്നിവരാണ്‌ അറസ്റ്റിലായത്‌. ദേശീയപാതയില്‍ അച്ഛനേയും മകനേയും തടഞ്ഞുനിര്‍ത്തി വെട്ടിപരിക്കേല്‍പ്പിച്ച്‌ പണം അപഹരിച്ചതും, അന്യസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതും ഉള്‍പ്പടെ നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണ്‌.

മണലാടി ജംങ്‌ഷനിലുളള പണിതീരാതെ ഉപേക്ഷിക്കപ്പെട്ട വില്ലകള്‍ മയക്കുമരുന്നു മാഫിയകളുടേയും ഗുണ്ടാ സംഘങ്ങളുടേയും വിഹാരകേന്ദ്രമാണ്‌. ഓച്ചിറ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ ആര്‍ പ്രകാശിന്‍റെ നേതൃത്വത്തിലുളള പോലീസ്‌ സംഘം ഞക്കനാലുളള ഒളിസങ്കേതത്തിലെത്തി പ്രതികളെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

Share
അഭിപ്രായം എഴുതാം