കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് താല്‍ക്കാലിക വാച്ചര്‍ക്ക് പരിക്ക്

തോല്‍പ്പെട്ടി:വയനാട് തോല്‍പ്പെട്ടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടയില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരിക്കുപറ്റി. കൊല്ലിക്കല്‍ ഷിബു എന്ന ഉത്തമനാ(38) ണ് പരിക്കുപറ്റിയത്.

വാഴത്തോട്ടത്തിലേക്ക് ഇറങ്ങിയ കാട്ടാനയെ തുരത്താനുളള ശ്രമത്തിനിടയില്‍ ആനയുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. തുടയെല്ലിനും ഇടുപ്പിനും പരിക്കേറ്റ ഉത്തമനെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ആനശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം