ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് താല്‍ക്കാലിക പ്രവേശനം തുടരാന്‍ യുജിസി നിര്‍ദേശം

ന്യൂഡല്‍ഹി: സര്‍വകലാശാലകളോട് ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് താല്‍ക്കാലിക പ്രവേശന പ്രക്രിയ ആരംഭിക്കാന്‍ യുജിസി ആവശ്യപ്പെട്ടു. 2020-21 അധ്യയന വര്‍ഷത്തേക്കുള്ള യുജി / പിജി കോഴ്‌സുകളുടെ പ്രവേശന പ്രക്രിയ 2020 ഓഗസ്റ്റ് 31ന് സമാപിച്ചതാണ്. എന്നാല്‍, 2020 സെപ്റ്റംബര്‍ 30വരെ താല്‍ക്കാലിക അലോട്ട്‌മെന്റ് നടത്തി യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കമ്മീഷന്‍ പുറത്തിറക്കിയ അറിയിപ്പ് അനുസരിച്ച് താല്‍ക്കാലിക അലോട്ട്‌മെന്റ് ആവശ്യമെങ്കില്‍ മാത്രമേ സര്‍വകലാശാലകള്‍ സപ്തംബര്‍ വരെ അപേക്ഷ സ്വീകരിക്കേണ്ടതുള്ളു.

Share
അഭിപ്രായം എഴുതാം