വാടക ചോദിച്ച സഹവാസികളെ കുത്തി കൊലപ്പെടുത്തി യുവാവ് കടന്നു കളഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.

ന്യൂഡൽഹി: പടിഞ്ഞാറേ ദില്ലിയിൽ രഘുവീർ നഗറിൽ യുവാവ് കൂടെ താമസിക്കുന്ന രണ്ടുപേരെ കൊലപ്പെടുത്തി കടന്നുകളഞ്ഞു. 31-08-2020 തിങ്കളാഴ്ച പുലർച്ചെയാണ് കൊലപാതകം നടത്തിയത്. ആജം (45) അമീർ ഹസൻ (46) എന്നിവരാണ് മരണപ്പെട്ടത്. ഉത്തർപ്രദേശിലെ അമരോഹ സ്വദേശി ഷക്കീർ (23) ഇരുവരെയും കൊലപ്പെടുത്തി കടന്നുകളഞ്ഞു. അജ്ഞാത ഫോൺ കോളിലൂടെ വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ അജമിന്റേയും അമീറിന്റേയും മൃതദേഹങ്ങളാണ് കണ്ടത്. സ്ഥലത്തെത്തിയ പൊലീസ് സംഘവും ഫോറൻസിക് സംഘവും പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തു.

1994 മുതൽ അജം, ഷക്കീർ , അമീർ എന്നിവർ ഫ്ലാറ്റിൽ താമസിച്ചുവരികയായിരുന്നു. 4000 രൂപയായിരുന്നു വാടക. പ്രാന്തപ്രദേശങ്ങളിൽ വെളുത്തുള്ളി വിറ്റ് ജീവിക്കുന്നവരാണ് ഇവർ. 2020 ആരംഭത്തിൽ തന്നെ ഷക്കീർ സ്വന്തം ഗ്രാമത്തിലേക്ക് പോയി. പതിനഞ്ചു ദിവസം മുമ്പാണ് തിരിച്ചെത്തിയത്.

ഷക്കീർ ഇല്ലാതിരുന്ന സമയങ്ങളിൽ വാടക കൊടുക്കണം എന്ന് മറ്റ് രണ്ടുപേർ നിർബന്ധം പിടിച്ചു. ഈ കാര്യം പറഞ്ഞ് മൂന്ന് പേരും വഴക്കിടുമായിരുന്നു. വാടകയുടെ കാര്യം പറഞ്ഞ് തന്നെ പീഡിപ്പിച്ചിരുന്നു എന്നാണ് പ്രതി പറയുന്നത്. ഇതിന് പ്രതികാരം ചെയ്യണമെന്ന വിചാരത്തോടെ ഓഗസ്റ്റ് 31-ാം തീയതി പുലർച്ചെ ഉറങ്ങിക്കിടന്നിരുന്ന സഹവാസികളെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം ഗ്രാമത്തിലേക്ക് കടന്നുകളഞ്ഞ ഷക്കീറിനെ പോലീസ് അറസ്റ്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം