28 കാരി സ്വത്ത് മോഹിച്ച് 65 വയസുകാരനെ വിവാഹം ചെയ്തു. കൂട്ടുകാരന്‍റെ സഹായത്തോടെ വീട്ടില്‍ കൊള്ള നടത്തി. സ്വയം പരിക്കേല്‍പ്പിച്ചു. പോലീസിനേയും ഭർത്താവിനേയും കബളിപ്പിച്ചു

ന്യൂഡൽഹി: സ്വന്തം വീട്ടിൽ കൊള്ള നടത്തിയ 28കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര ദില്ലിയിലെ സരയ് രോഹില്ലയിലുള്ള ശാസ്ത്രി നഗറിൽ ആഗസ്റ്റ് മുപ്പതാം തീയതി ആണ് ഈ സംഭവം നടന്നത്. കൂട്ടുകാരനായ ജിതേന്ദർ (30) – ന്റെ സഹായത്തോടെയാണ് കൊള്ള നടത്തിയത്.

യുവതിയുടെ ഭർത്താവാണ് ഫോൺ ചെയ്തു പോലീസിനെ വിവരം അറിയിച്ചത്. തിരിച്ചറിയാത്ത ഒരാൾ വീട്ടിൽ നിർബന്ധമായി വീട്ടിൽ കയറിവന്നു. ഹാമർ കൊണ്ട് യുവതിയെ അടിച്ചു. കയ്യും കാലും കെട്ടിയിട്ട് വീട്ടിൽ ഉണ്ടായിരുന്ന പൈസയും ആഭരണങ്ങളും എടുത്ത് കടന്നുകളഞ്ഞു. ഇതായിരുന്നു യുവതി പോലീസിനോട് പറഞ്ഞത്. പരിക്കേറ്റ യുവതിയെ ആചാര്യ ഭിക്ഷു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചു. ഭർത്താവിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു.

അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങളും മുറികളും സ്കാൻ ചെയ്തു. ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ യുവതിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയിൽ വൈരുദ്ധ്യം കണ്ട പോലീസുകാർ സംഭവം വീണ്ടും ചിത്രീകരിച്ചു.

ഇതോടെ സംഭവിച്ചതെന്ന് പോലീസിനെ വ്യക്തമായി. അമ്മ ജോലിക്ക് നിന്നിരുന്ന വീട്ടിലെ ഉടമസ്ഥനെയാണ് യുവതി കല്യാണം കഴിച്ചിരുന്നത്. 65 വയസുകാരനായ രമേഷ് കുമാറിൻറെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. ആദ്യവിവാഹത്തിലെ 5 വയസ്സായ മകനും കൂടെ താമസിച്ചിരുന്നു. സ്വത്തു മോഹിച്ച് കല്യാണം കഴിച്ച യുവതി കൂട്ടുകാരൻ ജിതേന്ദ്രൻന്‍റെ സഹായത്തോടെയാണ് വീട്ടിൽ കൊള്ള നടത്തിയത്. കളവുപോയ 2.18 ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഫ്ലാറ്റിൽ നിന്നുതന്നെ കണ്ടെടുത്തു. സ്വർണ്ണവും പണവും മാറ്റിവെച്ചതിനുശേഷം സ്വയം പരുക്കേൽപ്പിച്ച് കയ്യും കാലും കെട്ടിയിടീക്കുകയായിരുന്നു യുവതി.

Share
അഭിപ്രായം എഴുതാം