കോവിഡ് വാക്സിൻ ഉടൻ വരുമെന്ന് പ്രതീക്ഷിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആരോഗ്യ സംഘടനകൾ

ന്യൂഡൽഹി: കോവിഡ് വാക്സിൻ ഉടൻ വരുമെന്ന് പ്രതീക്ഷിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആരോഗ്യ സംഘടനകൾ. കോവിഡ് വാക്സിൻ സമീപ ഭാവിയിലൊന്നും വരാൻ സാധ്യതയില്ലെന്നും ലോക് ഡൗൺ കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്നും കാണിച്ച് സംഘടനകൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്തെ പ്രമുഖ ആരോഗ്യ സംഘടനകളായ ഇന്ത്യൻ പബ്ലിക് ഹെൽത് അസോസിയേഷൻ (ഐ.പി.എച്ച്.എ ) , ഇന്ത്യൻ അസോസിയേഷൻ ഓഫ് എപിഡമിയോളജിസ്റ്റ് (ഐ.എ.ഇ) എന്നിവയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

സമൂഹവ്യാപനം ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രമേ ക്ലസ്റ്റര്‍ നിയന്ത്രണങ്ങള്‍ ഇനി ആവശ്യമുള്ളൂ. ക്ലസ്റ്റര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അതതിടങ്ങളിലെ ജീവിതത്തെ അത് എങ്ങനെ ബാധിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കണം. ആവശ്യമായ ആരോഗ്യസംവിധാനങ്ങളെല്ലാം പ്രദേശത്ത് സജ്ജമാണെങ്കില്‍ ഈ നിയന്ത്രണങ്ങളുടെയും ആവശ്യമില്ല. ഇതിനകം തന്നെ സമൂഹവ്യാപനം നടന്നു കഴിഞ്ഞ നഗരങ്ങളില്‍ വീണ്ടും കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സംഘടനകൾ പറയുന്നു

Share
അഭിപ്രായം എഴുതാം