ബെയർ ഗ്രിൽസിനൊപ്പം ‘ആനപ്പിണ്ടം ചായ ‘ കുടിച്ച് അക്ഷയ് കുമാർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രജനീകാന്തിനും ശേഷം ഡിസ്കവറി ചാനലിൽ ബെയർ ഗ്രിൽസിന്റെ ‘ഇൻ ടു ദ വൈൽഡ് ‘ ഷോയിൽ അതിഥിയായി ബോളിവുഡ് താരം അക്ഷയ് കുമാറും എത്തുന്നു.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം പരിപാടിയുടെ ടീസർ പുറത്തു വിട്ടു. പ്രത്യേകം തയ്യാറാക്കിയ ‘ആനപ്പിണ്ടം ചായ’ കുടിക്കുന്ന താരമാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്.

ബെയർ ഗ്രിൽസ് അക്ഷയ് കുമാറിനെ ‘ലെജന്റ് ‘ എന്ന് വിശേഷിപ്പിക്കുമ്പോൾ താൻ വെറും ‘റീൽ ഹീറോ’ ആണെന്നും ‘റിയൽ ഹീറോ’ ഗ്രിൽസാണെന്നും താരം തിരിച്ചു പറയുന്നു.
സെപ്റ്റംബർ 11 ന് ഡിസ്കവറി പ്ലസ് ആപ്പിലും സെപ്റ്റംബർ 14 ന് ഡിസ്കവറി ചാനലിലും പരിപാടി കാണാം.

Share
അഭിപ്രായം എഴുതാം