യു എസ് ഓപ്പൺ , ഗംഭീര വിജയത്തോടെ ജ്യോക്കോവിച്ച് രണ്ടാം റൗണ്ടിലേക്ക് സ്‌കോര്‍: 6-1, 6-4, 6-1.

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറും മൂന്നു തവണ ചാമ്ബ്യനുമായ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ചിന് ജയത്തോടെ തുടക്കം. ബോസ്നിയ ഹെര്‍സെഗോവിനയുടെ ദാമിര്‍ സുംഹുറിനെയാണ് ജ്യോകോവിച്ച്‌ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജ്യോക്കോവിച്ച് തോൽപിച്ചത്. സ്‌കോര്‍: 6-1, 6-4, 6-1.

ആര്‍തര്‍ ആഷെ സ്റ്റേഡിയം കോര്‍ട്ടില്‍ നടന്ന മത്സരം രണ്ടു മണിക്കൂറിനുള്ളില്‍ അവസാനിച്ചു. മത്സരത്തില്‍ 31 വിന്നറുകള്‍ പായിച്ച അദ്ദേഹം 29 അണ്‍ഫോഴ്സ്ഡ് എറേഴ്സും വരുത്തി. ബ്രിട്ടന്റെ കൈല്‍ എഡ്മുണ്ടാണ് രണ്ടാം റൗണ്ടില്‍ ജോകോവിച്ചിന്റെ എതിരാളി. അലെക്സാണ്ടര്‍ ബ്യുബ്ലിക്കിനെ ആദ്യ റൗണ്ടില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് എഡ്മുണ്ട് രണ്ടാം റൗണ്ടിൽ എത്തിയത്.

Share
അഭിപ്രായം എഴുതാം