തെങ്ങ്‌ വീണ്‌ കാര്‍ തകര്‍ന്നു

ആമ്പല്ലൂര്‍:ആമ്പല്ലൂരില്‍ കാറിന്‌ മുകളില്‍ തെങ്ങ്‌ മറിഞ്ഞുവീണു. കണ്ണത്ത്‌ റോയിയുടെ കാറിനുമുകളിലേക്കാണ്‌ തെങ്ങ്‌ വീണത്‌. അളഗപ്പ ടെക്‌സ്റ്റൈല്‍സ്‌ എംപ്ലോയിസ്‌ കണ്‍സ്യൂമര്‍ സൊസൈറ്റിയുടെ സമീപത്ത്‌ നിന്നിരുന്ന തെങ്ങാണ്‌ കടപുഴകി വീണത്‌.

ആഗസ്റ്റ്‌ 30ന്‌ ഞായറാഴ്‌ച വൈകിട്ട്‌ മൂന്നുമണിയോടെയായിരുന്നു അപകടം . സൊസൈറ്റിയുടെ സമീപത്ത്‌ കാര്‍ പാര്‍ക്ക്‌ ചെയ്‌ത ശേഷം റോയി വീട്ടിലേക്ക്‌ പോയതിന്‌ പിറകേയായിരുന്നു തെങ്ങ്‌ മറിഞ്ഞത്‌.

Share
അഭിപ്രായം എഴുതാം